CLOSE

സഗീര്‍ തൃക്കരിപ്പൂരിന്റെ നിര്യാണത്തില്‍ കെ ഇ എ അനുശോചിച്ചു

കുവൈത്ത്: കാസര്‍ഗോഡ് അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും, കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നതനായ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ സഗീര്‍ തൃക്കരിപൂരിന്റെ നിര്യാണത്തില്‍ കുവൈത്തിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍ഗോഡ് പ്രവാസി അസോസിയേഷന്‍, കെ ഇ എ കുവൈത്ത് അനുശോദിച്ചു. കുവൈത്തിലെ മലയാളി സമൂഹത്തിന്റെ ഏത് പ്രശ്‌നങ്ങളിലും മുന്നില്‍ നില്ക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് അദ്ധേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്.
സഗീര്‍ തൃക്കരിപ്പൂര്‍ എന്നത് വെറുമൊരു പേരല്ല, സഹജീവികളുടെ കണ്ണീരൊപ്പാനായി ദൈവം ശ്രൃഷ്ടിച്ച ഒരവതാരമാണ്. കാസര്‍ഗോഡ് അസോസിയേഷനെ സംബ്ബന്ധിച്ചിടത്തോളം സഗീറിന്റെ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും പുഞ്ചിരി തൂകുന്ന മുഖവുമായെത്തുന്ന സഗീര്‍ ഏത് പ്രശ്‌നത്തിന്നും പരിഹാരം കാണുവാനുള്ള അദ്ധേഹത്തിന്റെ ആത്മവിശ്വാസമാണ് അദ്ധേഹം വളര്‍ത്തിയ ഏത് സംഘടനയുടേയും എന്ന പോലെ കെ ഇ എ യുടെ മുതല്‍ക്കൂട്ട്.
ജീവിതത്തില്‍ ഒരു മനുഷ്യന്‍ മറ്റു വെക്തിത്വങ്ങളോട് അവരുടെ പ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടണം. എന്ന് പഠിപ്പിക്കുന്നവരില്‍ പ്രധാന കണ്ണി ,കഷ്ടപെടുന്നവരുടെ അടുത്തു ഓടിയെത്തി അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിത്വം, സഗീറിനെപറ്റി പറയുവാന്‍ വാക്കുകളില്ല.
കെ ഇ എ യെ യുടെ ജന്മം മുതല്‍ എന്നും താങ്ങും തണലുമായി കൂടെ നിന്നിരുന്ന മുഖ്യരക്ഷാധികാരി പ്രീയപ്പെട്ട സഗീര്‍ തൃക്കരിപൂരിന്റെ നിര്യാണത്തില്‍ കെ ഇ എ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ വിങ്ങിപൊട്ടി കൊണ്ട് പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
സൂം അപ്ലിക്കേഷന്‍ വഴി നടന്ന യോഗത്തില്‍ കെ ഇ എ പ്രസിഡന്റ് പി എ നാസര്‍ അദ്ധ്യക്ഷത വഹിച്ചു സത്താര്‍ കുന്നില്‍, മുഹമ്മൂദ് അപ്‌സര, KUDA ജനറല്‍ കണ്‍വീനര്‍ പ്രേംരാജ്, KKMA യെ പ്രധിനിതീകരിച്ച് ബഷീര്‍ ഉദിനൂര്‍, എഞ്ചിനീയര്‍ അബൂബക്കര്‍, സലാം കളനാട് , രാമകൃഷ്ണന്‍ കളളാര്‍, ഹമീദ് മധൂര്‍, മുനവ്വര്‍ . സി എച്ച് ഹസ്സന്‍, സെട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
കെ ഇ എ ജനറല്‍ സെക്രട്ടറി നളിനാക്ഷന്‍ സ്വാഗതവും ട്രഷറര്‍ സി എച്ച് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *