ദുബായ് : ഷാര്‍ജയിലെ യുവജന കൂട്ടായ്മയായ യര്‍മൂക്ക് ഫൈറ്റേഴ്സിന്റെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ് 1 ശനിയാഴ്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തുള്ള മദീനാ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ വച്ച് നടന്നു.ടൂര്‍ണ്ണമെന്റില്‍ കിംഗ്സ് സ്റ്റാര്‍സ് ഷാര്‍ജ, റോയല്‍ സ്ട്രൈക്കേഴ്സ് ഷാര്‍ജ, ഹോപ്പ് സ്റ്റാര്‍ ഷാര്‍ജ, ഷംനാ സ്ട്രൈക്കേഴ്സ് ഷാര്‍ജ എന്നീ ടീമുകള്‍ ലീഗ് റൗണ്ടില്‍ മത്സരിച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഹോപ് സ്റ്റാര്‍ ഷാര്‍ജയെ പരാജയപ്പെടുത്തി റോയല്‍ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ടൂര്‍ണ്ണമെന്റില്‍ റോയല്‍ സ്ട്രൈക്കേഴ്ന്റെ ഹഫീസ് മാന്‍ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഷാഫി മവ്വല്‍, ഷാ മുക്കൂട് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു . ഹനീഫ് സി കെ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.
യര്‍മൂക്ക് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് റോയല്‍ സ്ട്രൈക്കേഴ്സ് ജേതാക്കളായി
