CLOSE

കോവിഡിന്റെ ഉറവിടം; റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘം കോവിഡിന്റെ ഉറവിടം തേടിയുള്ള പഠനം ജനുവരിയിലാണ് ആരംഭിച്ചത്.

വുഹാനിലേക്ക് പീറ്റര്‍ ബെന്‍ എബാര്‍ക്കിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധനയ്ക്കായി പോയത്. ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഏതെങ്കിലും മൃഗത്തില്‍നിന്നോ പക്ഷിയില്‍ നിന്നോ വ്യാപിച്ചതാണോ എന്നതിനും തെളിവില്ല. 2019ല്‍ ചൈനയില്‍ മൃഗങ്ങള്‍ക്കിടയില്‍ ഇത്തരം ഒരു വൈറസ് ബാധിച്ചിട്ടില്ലെന്നുമാണ് സംഘം പറയുന്നത്.
വവ്വാലില്‍ നിന്ന് ഏതോ സസ്തനിയിലേക്കും അതില്‍ നിന്ന് മനുഷ്യരിലേക്കും എത്തിയതാകാം കൊറോണ വൈറസ് എന്ന നിരീക്ഷണം തന്നെയായിരിക്കും ഗവേഷകസംഘവും പങ്കുവയ്ക്കുകയെന്നാണ് ഉയരുന്ന സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *