കാലിഫോര്‍ണിയയിലെ 8 വയസ്സുകാരനായ ജോസഫ് ഡീനും ഗെയിം കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷെ പ്രധാനപ്പെട്ട ഒരു വ്യത്യാസമെന്തെന്നാല്‍ അവന് വെറുതെ ഒരു നേരമ്ബോക്കിന് വേണ്ടിയല്ല ഗെയിം കളിക്കുന്നത്. ഫോര്‍ട്ട്നെറ്റ് എന്ന ഗെയിമിന്റെ പ്രോഫഷണല്‍ കളിക്കാരനാകാനുള്ള കരാറില്‍ ഒപ്പിട്ട് 33,000 ഡോളര്‍ ( 23 ലക്ഷം) കൈക്കലാക്കിയിരിക്കുകയാണ് ഈ മിടുക്കന്.ജോസഫ് ഡീന്‍ എന്ന ഈ കൊച്ചു മിടുക്കന് 4 വയസ്സുള്ളപ്പോള്‍ തന്നെ ഗെയിംമുകള്‍ കളിക്കാന്‍ ഏറെ താത്പര്യം കാണിച്ചിരുന്ന ആളായിരുന്നു. ഫോര്‍ട്ട് നെറ്റ് എന്ന തന്ത്രങ്ങളും ആക്രമണങ്ങളും നിറഞ്ഞ ഗെയിം കളിക്കാന്‍ അവന് തന്റെ ജീവിതത്തിലെ കൂടുതല്‍ സമയവും ചെലവഴിക്കുകയും അത് മികച്ചതാക്കുകയും ചെയ്തു.
ഫോര്ട്ട്നെറ്റിന്റെ മിക്ക കളിക്കാരും കൗമാരക്കാരാണ്. ഗെയിം കളിച്ച് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന മികച്ച പത്ത് കളിക്കാരില്‍ 8 പേരും 18 വയസിന് താഴെയുള്ളവരാണ്.ഒന്നര വര്‍ഷം മുന്‍പാണ് ഇ – സ്പോര്‍ട്സ് ടീം ഈ എട്ട് വയസുകാരന്റെ കഴിവ് ശ്രദ്ധിക്കുന്നതും,ടീം 33 -ന്റെ കളിക്കാരനായി സൈന്‍ അപ്പ് ചെയ്യുന്നതും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോര്‍ട്ട്നെറ്റ് കളിക്കാരനാണ് ജോസഫ് ഡീന്‍.
8 വയസ്സുകാരനായ ജോസഫ് ഡീന്‍ ഗെയിം കളിച്ച് നേടിയത് ലക്ഷങ്ങള്‍
