CLOSE

അഫ്ഗാനിസ്ഥാനില്‍ തോക്കുധാരികള്‍ ഏഴ് ഫാക്ടറി തൊഴിലാളികളെ കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനില്‍ തോക്കുധാരികള്‍ ഏഴ് ഫാക്ടറി തൊഴിലാളികളെ കൊലപ്പെടുത്തി.സോര്‍ഖ് റോഡ് ജില്ലയിലെ ഒരു പ്ലാസ്റ്റര്‍ ഫാക്ടറി തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ജലാലാബാദില്‍ നടന്ന മറ്റൊരു അക്രമത്തില്‍ ഒരു വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു. ഇവര്‍ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷക്ക് നേരെയാണ് സ്‌ഫോടനം നടന്നത്. പ്രവിശ്യാ ആശുപത്രിയിലെ ഡോക്ടറായിരുന്നു.മൂന്നു കുട്ടികളടക്കം സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *