CLOSE

ഇത് കാസര്‍കോഡിന്റെ സ്വന്തം ഞണ്ടുകുഴി!

എത്ര നോക്കിയാലും ഗൂഗിള്‍ മാപ്പില്‍ കണ്ടെത്തുവാന്‍ കഴിയാത്ത ഇടങ്ങള്‍ കാസര്‍കോഡ് ജില്ലയുടെ ഒരു വീക്ക്‌നെസ്സാണ്. ചോദിച്ചു ചോദിച്ചുപോയാല്‍ പോലും വഴിതെറ്റുന്ന സ്ഥലങ്ങളും ഉള്ളിലേക്കു കയറി എത്തിപ്പെടുവാന്‍ പാടുള്ള നാടുകളും ഇവിടെയുണ്ട്. എന്നാല്‍ ബുദ്ധിമുട്ടി ഒക്കെ സഹിച്ച് എത്തിച്ചേര്‍ന്നാല്‍ പിന്നെ സ്വര്‍ഗ്ഗം കണ്ട ‘ഫീല്‍’ ആയിരിക്കുകയും ചെയ്യും. അങ്ങനെ ഒന്നല്ല ഒരുപാട് സ്ഥലങ്ങള്‍ ഇവിടെയുണ്ട്. റബര്‍ തോട്ടങ്ങളും കവുങ്ങിന്‍തോട്ടങ്ങളും ചെറിയ ആറുകളുമെല്ലാ ചാടിക്കടന്നെത്തുന്ന കുറേ സ്വര്‍ഗ്ഗങ്ങള്‍. അത്തരത്തിലൊന്നാണ് വെള്ളരിക്കുണ്ട് ഭീമനടിക്ക് സമീപം കുറുഞ്ചേരിയിലെ ഞണ്ടുകുഴി വെള്ളച്ചാട്ടം.

കാടിനു നടുവിലായി ദൂരെയെങ്ങോ നിന്നൊഴുകിയെത്തുന്ന വെള്ളച്ചാട്ടം ചെറിയ പാറത്തൂട്ടത്തിലൂടെ തട്ടിത്തടഞ്ഞ് പോകുന്നിടത്താണ് നമ്മുടെ ഞണ്ടുകുഴി വെള്ളച്ചാട്ടം ഉള്ളത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അവിടെയിവിടെയായി ഞണ്ടുകളെ കാണുന്നതു കൊണ്ടായിരിക്കണം ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേരു വന്നത്.

ചെറിയൊരു കാടിനുള്ളില്‍ കടന്നു വേണം വെള്ളച്ചാട്ടത്തിലേക്ക് എത്തുവാന്‍. പകരയിലെയും വെള്ളത്തിലെയും പാറക്കെട്ടുകളും ചുറ്റിലുമുള്ള പച്ചപ്പും ഒക്കെയായി കിടിലന്‍ ആംബിയന്‍സ് ആയിരിക്കും ഇവിടെയെന്നതില്‍ സംശയം വേണ്ട.

പാറക്കൂട്ടങ്ങള്‍ നിറയേയുള്ളതിനാല്‍ ആവശ്യത്തിനു മുന്‍കരുതലുകളെടുക്കണം. വഴുക്കലുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടി കയറിയാണ് ഇതൊഴുകുന്ന കാടിലേക്ക് എത്തുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള വനമായതിനാല്‍ അനുമതിയില്ലാതെ കടക്കുന്നത് ശിക്ഷാര്‍ഹമാണ്. വെള്ളരിക്കുണ്ട് ഭീമനടിയില്‍ നിന്നും കാലിക്കടവ് കുറിഞ്ചേരി റൂട്ടിലൂടെയാണ് ഇവിടേക്ക് പോകുന്നത്.

സഞ്ചാരികള്‍ക്ക് അനുമതി ഉണ്ട് എന്നുറപ്പു വരുത്തിയിട്ടു മാത്രം യാത്ര ചെയ്യുക. യാത്ര പോകുവാന്‍ തീരുമാനിക്കുന്ന ഇടത്തിന്റെ നിലവിലെ സ്ഥിതി എങ്ങനെയാണെന്ന് മുന്‍കൂട്ടി അന്വേഷിച്ച ശേഷം മാത്രം യാത്ര പ്ലാന്‍ ചെയ്യുന്നതായിരിക്കും നല്ലത്. സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളള ഇടങ്ങളില്‍ അനധികൃതമായി ചെല്ലാതിരിക്കുക. പല ഇടങ്ങളിലും അനധികൃതമായി ആളുകള്‍ എത്തിച്ചേരുകയും കൂട്ടംകൂടി നിന്നതും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതും സംഭവിച്ചിരുന്നു.

കോവിഡ് രോഗബാധ കേരളത്തില്‍ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ആവശ്യമായ മുന്‍കരുതലുകളെടുക്കേണ്ടത് ഓരോരുത്തരുടയും ചുമതലയാണ്. സാമൂഹിക അകലം പാലിച്ചും മാസ്ത ധരിച്ചും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും ഒക്കെ എല്ലായ്‌പ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *