ഇന്ത്യയില്‍ സാംസങ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ച ഗാലക്സി F ശ്രേണിയിലേക്ക് പുതിയ സ്മാര്‍ട്ട്ഫോണ്‍ കൂടി വിപണിയിലേക്ക്. 20,000-25,000 രൂപയുടെ സെഗ്മെന്റിലേക്കാണ് സാംസങ് ഗാലക്സി F62 അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഗാലക്സി നോട്ട് 10 ഫോണിലൂടെയെത്തിയ ഒക്ട-കോര്‍ എക്സിനോസ് 9825 SoC പ്രോസസ്സര്‍, 7000mAh ബാറ്ററി, ക്വാഡ് കാമറ, 8 ജിബി റാം, പുതിയ മെറ്റാലിക് ഗ്രഡേഷന് ബാക് പാറ്റേണ്‍ എന്നിവയാണ് സാംസങ് ഗാലക്സി F62-യുടെ ആകര്ഷണങ്ങള്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 25,999 രൂപയുമാണ് വില. ലേസര്‍ ബ്ലൂ, ലേസര്‍ ഗ്രീന്‍, ലേസര്‍ ഗ്രേ നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന സാംസങ് ഗാലക്സി F62-ന്റെ വില്പന 22-നാണു ആരംഭിക്കുക.
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ യുഐ 3.1-ല്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഗാലക്സി F62-ന് 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി + (1080×2400) സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയാണ്. ഒക്ട-കോര്‍ എക്സിനോസ് 9825 SoC പ്രോസസ്സര്‍ 8 ജിബി വരെ റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 64 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 682 പ്രൈമറി സെന്‍സറും 12 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും (123 ഡിഗ്രി ഫീല്‍ഡ്-വ്യൂവിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്), 5 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 5 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ചേരുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എഫ് 62-ല്‍.
സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, മുന്‍വശത്ത് 32 മെഗാപിക്സല്‍ ക്യാമറയാണ് ക്രമീകരിച്ചിരിക്കുന്നത്. 4K വീഡിയോ റെക്കോര്‍ഡിംഗ് വരെ ഇരു ക്യാമറകളും പിന്തുണയ്ക്കും. 25W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി F62ല്‍. ഈ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ രണ്ട് മണിക്കൂറില്‍ താഴെ സമയമെടുക്കും. റിവേഴ്സ് ചാര്‍ജിംഗിനെയും ബാറ്ററി സപ്പോര്‍ട്ട് ചെയ്യും. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന 128 ജിബി ഓണ്‍ബോര്‍ഡ് മെമ്മറിയാണ് സാംസങ് ഗാലക്സി F62-ന്. വൈഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.