CLOSE

യൂസുഫ് പഠാന്‍ വിരമിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പഠാന്‍ വിരമിക്കുന്നു. ഇക്കാര്യം താരം തന്നെയാണ് അറിയിച്ചിരിക്കുന്നത്. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപന കുറിപ്പ് പുറത്തുവന്നു.

‘ആദ്യമായി ഇന്ത്യയക്ക് വേണ്ടി ജേഴ്സിയണിഞ്ഞ ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. എന്റെ ബാല്യം മുതല്‍ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ജീവിതം. ഞാന്‍ ആഭ്യന്ത ക്രിക്കറ്റിലും, അന്താരാഷ്ട്ര ക്രിക്കറ്റിലും, ഐപിഎല്ലിലും കളിച്ചു.

പക്ഷേ ഇന്നത്തെ സഹചര്യം അല്‍പം വ്യത്യസ്തമാണ്. ഇന്ന് ലോകകപ്പോ, ഐപിഎല്‍ ഫൈനലോ ഇല്ല. അതുകൊണ്ട് ജീവിതത്തിലെ ഈ ഇന്നിംഗ്സിന് ഫുള്‍സ്റ്റോപ്പ് ഇടാന്‍ സമയമായി. എല്ലാ തരം കളികളില്‍ നിന്നും വിരമിക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു.’- യൂസുഫ് പഠാന്‍ കുറിപ്പില്‍ പറഞ്ഞതിങ്ങനെ.
2001-02ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് യൂസുഫ് പഠാന്‍ അരങ്ങേറ്റം കുറിച്ചത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും യൂസുഫ് മികച്ച പ്രകടനം കാഴ്ചവെച്ചു.

2008ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ യൂസുഫ് രാജസ്ഥാന്‍ റോയല്‍സിനെ പ്രതിനിധീകരിച്ചു. 475,000 യു.എസ് ഡോളറിനാണ് യൂസുഫ് കരാര്‍ ഒപ്പിട്ടത്. 2008ലെ പ്രീമിയര്‍ ലീഗ് ജയിച്ച റോയല്‍സിന് വേണ്ടി, പരമ്ബരയില്‍ ഫൈനല്‍ ഉള്‍പ്പെടെ 4 കളികളില്‍ യൂസുഫ് മാന്‍ ഓഫ് ദ് മാച്ച് ആയി. പരമ്ബരയില്‍ ഉടനീളം പ്രകടിപ്പിച്ച മികച്ച ഫോം കാരണം അദ്ദേഹത്തിന് ഇന്ത്യന്‍ ഏകദിനടീമിലേക്ക് പ്രവേശനവും ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *