CLOSE

വെടിക്കെട്ടാകാന്‍ പുജാരയും; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെത്തിച്ചു

ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് താരം ചേതശ്വര്‍ പുജാരയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് പുജാരയെ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരത്തിന് വേണ്ടി മറ്റൊരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയില്ല.

ഐപിഎലില്‍ ഏറെ നാളായി കളിച്ചിട്ടില്ലാത്ത താരം ഈ വര്‍ഷം വീണ്ടും പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2010ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് പുജാര ഐപിഎല്‍ ആരംഭിച്ചത്. പിന്നീട് ആര്‍സിബിയിലേക്ക് അദ്ദേഹം കൂടുമാറി. 2011-13വരെ ആര്‍സിബിക്കൊപ്പം തുടര്‍ന്ന പുജാര 2014ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തി. പിന്നീട് ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.

30 ഐപിഎല്ലില്‍ നിന്നായി 20.53 ശരാശരിയില്‍ 390 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 99.74 റണ്‍സാണ് സ്ട്രൈക്‌റേറ്റ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *