CLOSE

ഭീമ കൊറേഗാവ് കേസ്; ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. മുംബൈ തലോജ ജയിലില്‍ നിന്ന് മുംബൈയിലെ തന്നെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

പാര്‍ക്കിന്‍സണ്‍ അടക്കം രോഗങ്ങള്‍ കാരണം അവശ നിലയിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എന്‍ഐഎ എതിര്‍ത്തിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഫാദര്‍ സ്റ്റാന്‍ സ്വാമി ഹൈക്കോടതിയെ ആശങ്ക അറിയിച്ചിരുന്നു. രോഗങ്ങള്‍ കാരണം അവശ നിലയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷ കഴിഞ്ഞ മാസം സമര്‍പ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *