CLOSE

വെള്ളം കുടിക്കാന്‍ ക്ഷേത്രത്തില്‍ കയറിയ മുസ്ലീം ബാലനെ മര്‍ദ്ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

ലക്‌നോ: വെള്ളം കുടിക്കാന്‍ ക്ഷേത്രത്തില്‍ കയറിയ മുസ്ലീം ബാലന് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ശ്രിംഖി നന്ദന്‍ യാദവ് എന്നയാളാണ് പിടിയിലായത്.

കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബിഹാറിലെ ഗോപാല്‍പൂര്‍ സ്വദേശിയാണ് അറസ്റ്റിലായ ശ്രിംഖി നന്ദന്‍ യാദവ്. എഞ്ചിനിയറിംഗ് ബിരുദധാരിയായ ഇയാള്‍ തൊഴില്‍രഹിതനാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇയാള്‍ ഈ ക്ഷേത്രത്തിലാണ് താമസിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *