CLOSE

വിവാഹദിവസം പണവും സ്വര്‍ണവുമായി നവവധു മുങ്ങി

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സ്വര്‍ണവും പണവുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം.

വെള്ളിയാഴ്ചയായിരുന്നു ഷാജഹാന്‍പുരിലെ 34 കാരനായ യുവാവ് ഫറൂഖാബാദ് സ്വദേശിയെ വിവാഹം കഴിച്ചത്. ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ ശേഷം വധുവിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വധു സ്വര്‍ണവും ഉള്‍പ്പെടെ എടുത്തു മുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ഏറെ നാളായി 34കാരനായ യുവാവിന് വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് സഹോദര ഭാര്യ ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്യാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഫറൂഖാബാദ് സ്വദേശിയായ യുവതിയെ കുടുംബത്തിലെ രണ്ട് പേര്‍ പരിചയപ്പെടുത്തുകയും വിവാഹത്തിന് സാമ്ബത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍ നിന്ന് മൂപ്പതിനായിരം രൂപയും സ്വര്‍ണവും യുവതിക്ക്‌നല്‍കുകയുമായിരുന്നു.
സംഭവ ദിവസം വിവാഹചടങ്ങിന് ശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ട്‌പേരുമായി വധു വരന്റെ വീട്ടിലെത്തിയെങ്കിലും പിന്നീട് കാണാതെയാവുകയായിരുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്നും വധുവിനെയും മറ്റുരണ്ടുപേരെയും കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *