ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു.ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനാണ് വധു. വിവാഹ ഒരുക്കങ്ങള്‍ക്കായി ബുമ്ര ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല.വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്ബരയിലും ബുമ്ര കളിക്കുന്നില്ല.
ബുമ്രയുടേയും സഞ്ജനയുടേയും വിവാഹം ഗോവയില്‍ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന 14നും 15നുമാണ് വിവാഹ ചടങ്ങുകള്‍. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്.