CLOSE

തെരുവ് നായയുടെ വായില്‍ നവജാത ശിശു; രക്ഷകനായി ഓട്ടോറിക്ഷ ഡ്രൈവര്‍

അഹമ്മദാബാദ്: നവജാത ശിശുവിനെ തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍. തെരുവു നായയുടെ വായില്‍ നിന്നാണ് 33കാരന്‍ പെണ്‍കുഞ്ഞിനെ രക്ഷിച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സര്‍ഫുദ്ദീന്‍ മന്‍സൂരിയാണ് കുട്ടിയെ രക്ഷിച്ചത്. കമ്ബിളി പുതപ്പില്‍ നിന്ന് കുട്ടിയെ വലിച്ചിഴയ്ക്കാന്‍ നായ ശ്രമിക്കുന്നതാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓട്ടോറിക്ഷ നിര്‍ത്തി, നായയുടെ വായില്‍ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

മാതാപിതാക്കള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന കുട്ടിയെയാണ് രക്ഷിച്ചത്. യാത്രക്കിടെയാണ് കുട്ടിയെ ശ്രദ്ധയില്‍പ്പെട്ടതെന്ന് സര്‍ഫുദ്ദീന്‍ മന്‍സൂരി പറയുന്നു. കുട്ടിയെ നായയില്‍ നിന്ന് രക്ഷിച്ച് നോക്കുമ്‌ബോള്‍ ജീവന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. കുട്ടി കരഞ്ഞതായും ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കളെ ചുറ്റിലും തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി കുട്ടിക്ക് പാല്‍ കൊടുത്തതായി സര്‍ഫുദ്ദീന്‍ മന്‍സൂരി പറയുന്നു.

ഇതിന് പിന്നാല പൊലീസിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാനായി ആശുപത്രിയില്‍ കൊണ്ടുപോയതായും പൊലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *