CLOSE

കാസര്‍കോട് ജില്ലയില്‍ 29 പേര്‍ക്ക് കോവിഡ്, 110 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 995 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6829 പേര്‍

വീടുകളില്‍ 6489 പേരും സ്ഥാപനങ്ങളില്‍ 340 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6829 പേരാണ്. പുതിയതായി 386 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1639 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 580 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 639 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 64 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 116 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

30771 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29480 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍-1
ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-3
ചെങ്കള-1
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-1
കളളാര്‍-1
കാഞ്ഞങ്ങാട്-2
കാറഡുക്ക-1
കാസര്‍കോട്-2
കുമ്പള-1
മധൂര്‍-2
നീലേശ്വരം-3
പളളിക്കര-1
പുല്ലൂര്‍പെരിയ-2
തൃക്കരിപ്പൂര്‍-1
ഉദുമ-3
വലിയപറമ്പ-1

ജില്ലയില്‍ കോവിഡ് നെഗറ്റീവായവരുടെ വിവരങ്ങള്‍:

അജാനൂര്‍-6
ബദിയഡുക്ക-1
ബേഡഡുക്ക-7
ചെമ്മനാട്-6
ചെങ്കള-1
ചെറുവത്തൂര്‍-3
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-2
കള്ളാര്‍-4
കാഞ്ഞങ്ങാട്-10
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-2
കുമ്പള-2
കുറ്റിക്കോല്‍-2
മാടായി-1
മധൂര്‍-1
മംഗല്‍പാടി-3
മഞ്ചേശ്വരം-1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-3
പടന്ന-2
പളളിക്കല്‍-1
പള്ളിക്കര-3
പനത്തടി-3
പിലിക്കോട്-3
പുല്ലൂര്‍പെരിയ-15
പുത്തിഗെ-2
റായ്പ്പൂര്‍-1
തെന്‍ക്കുറിശി-1
തൃക്കരിപ്പൂര്‍-1
ഉദുമ-7
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-1

Spread the love

Leave a Reply

Your email address will not be published. Required fields are marked *