കറാച്ചി: പാകിസ്ഥാനില്‍ അഞ്ച് അംഗ ഹിന്ദുകുടുംബത്തെ കഴുത്തറുത്ത് കൊന്നു. റഹിം യാര് ഖാന് നഗരത്തിന് സമീപം അബുദാബി കോളനിയിലെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുപ്പത്താറുകാരനായ രാം ചന്ദും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ ദിവസം സമീപ വാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മഴുവും കത്തിയും മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്ന് കണ്ടെടുത്തു. എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. രാം ചന്ദിനും ബന്ധുക്കള്‍ക്കും എന്തെങ്കിലും തരത്തിലുളള ഭീഷണി ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.