കല്‍പ്പറ്റ: വൈദ്യുത ആഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. വയനാട് മാനന്തവാടിയിലാണ് സംഭവം. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. 29 വയസായിരുന്നു.
വീടിന് സമീപത്തെ വൈദ്യുതലൈനില്‍ നിന്നാണ് മുഹമ്മദ് സാലിഹിന് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ നോക്കുന്നതിനിടെയായിരുന്നു ഷോക്കേറ്റത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.