CLOSE

കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് ചികിത്സ ഇന്നു തന്നെ പുനാരാരംഭിക്കും; അടിയന്തര ഇടപെടല്‍ നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി നിര്‍ത്തിവെച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തര ഇടപെടല്‍ നടത്തി. തകരാറിലായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്നു തന്നെ പുന:സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും വ്യക്തമാക്കിയിട്ടുണ്ട്.

ഫില്‍ട്ടര്‍ മെമ്‌ബ്രൈന്‍ തകരാറിലായതോടെയാണ് ഡയാലിസിസ് താത്ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയുണ്ടായത്. ഇതോടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി ഇടപെടുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വതന്ത്രമായ ചെറിയ ആര്‍.ഒ. പ്ലാന്റ് സഹായത്തോടെയാണ് ഇപ്പോള്‍ ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് ചികിത്സ മുടങ്ങാതെ നല്‍കി വരുന്നത്. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി.എച്ച്. സെന്ററിലേക്കും, തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടവരും, അടിയന്തര ഡയാലിസിസ് ചികിത്സ ആവശ്യമുള്ള ഒ.പി.യിലെത്തുന്ന രോഗികളുടെ ചികിത്സയുള്‍പ്പടെയായി 20 ഡയാലിസിസ് മെഷീനുകളാണ് 24 മണിക്കൂറും ഇവിടെ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനുപുറമേ 2 മെഷീനുകള്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകവും പ്രവര്‍ത്തിക്കുന്നു. ദിവസത്തിന്റെ മുഴുവന്‍ സമയവും മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതു കാരണം പുതിയ ആര്‍.ഒ. പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടി ഇതിനോടകം സ്വീകരിക്കുകയും പുതിയത് വാങ്ങുന്നതിനുള്ള സപ്ലൈ ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *