CLOSE

മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി

തിരുവനന്തപുരം: എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പുരസ്‌ക്കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയായാണ് നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എസ് ഹരീഷിന്റെ മീശയാണ് മികച്ച നോവലായി തെരഞ്ഞെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *