കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട്ഡക്ക്ലക്സ് അലക്സാണ്ടറുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഹംഗര്‍ റിലീഫ് പ്രവര്‍ത്തനത്തോടനുബന്ധിച്ച് ‘അന്നം അമൃതം’ പരിപാടി നടന്നു. പരിപാടിയോടനുബന്ധിച്ച് ഹോസ്ദുര്‍ഗ് കടപ്പുറത്തെ 40 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. കൂടാതെ ഹോസ്ദുര്‍ഗ്ഗ് കടപ്പുറത്തെ എച്ച് അച്യുതന് കൃത്രിമ കാല് വിതരണവും നടന്നു. ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഹോസ്ദുര്‍ഗ് കടപ്പുറത്തെ പ്രാദേശിക സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ ശശിരേഖ പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് രഞ്ജു മാരാര്‍ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് കടപ്പുറത്തെ എച്ച് അച്യുതനുള്ള കൃത്രിമകാല് അഡീഷണല്‍ ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എന്‍ജിനീയര്‍ എന്‍.ആര് പ്രശാന്ത് കൈമാറി. വത്സലന്‍, ബാബുരാജ്, വിനീഷ്, ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്നം അമൃതം പരിപാടി നടന്നു
