കാഞ്ഞങ്ങാട്: സി പി ഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള പാലക്കി ബ്രാഞ്ച് സമ്മേളനം ജവാന് ക്ലബ്ബില്‍ എം. അമ്പാടി നഗറില്‍ വെച്ചു നടന്നു. മുതിര്‍ന്ന പാര്‍ട്ടി അംഗം വി ബാലന് പതാക ഉയര്‍ത്തി. പി.കെ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഏരിയ കമ്മറ്റി അംഗം പി നാരായണന് സമ്മേളനം ഉദ്്ഘാടനം ചെയ്തു. മഡിയന്‍ ടൗണില്‍ പോലീസ് ഹെഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ സിപിഐഎം പാലക്കി ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു രക്തസാക്ഷി പ്രമേയം രജനിയും , അനുശോചന പ്രമേയം ശ്രീരാഗും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി വി രാജന് പ്രവര്ത്ത റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തില്‍ വെച്ച് പഴയകാല പാര്‍ട്ടി മെമ്പര്‍ വി കൊട്ടനെ ആദരിച്ചു. കൂടാതെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ മാളവിക മണികണ്ഠന്, തേജ്മപവിത്രന് , ഗോപിക രാജന്, അഭിനവ് സുനില്‍കുമാര്‍ ,അഭിരാം രത്നാകരന്, സൗരവ് ശ്രീധരന് എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സി പി ഐ എം ചിത്താരി ലോക്കല്‍ കമ്മറ്റി അംഗം പി കൃഷ്ണന് കോടാട്ട്, ബി ഗംഗാധരന് മഡിയന്‍ എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു. വി രാജനെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞെടുത്തു.
മഡിയനില്‍ പോലീസ് ഹെഡ് പോസ്റ്റ് സ്ഥാപിക്കണം: സിപിഐഎം പാലക്കി ബ്രാഞ്ച് സമ്മേളനം
