CLOSE

കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കാന്‍ 76 സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍

കാസര്‍കോട് ജില്ലയിലെ കോവിഡ്-19 രോഗവ്യാപനം ഏറിയ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കുന്നതിനായി 16 പേര്‍ റിസര്‍വ് അടക്കം 76 സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ ഡ്യൂട്ടിയില്‍ പുനഃക്രമീകരണം വരുത്തിയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
ഇവര്‍ അടിയന്തിരമായി ബന്ധപ്പെട്ട നഗരസഭ/ഗ്രാമപഞ്ചായത്ത് സെക്രട്ട്രറിക്ക് മുമ്പാകെ ഹാജരായി ചുമതല ഏറ്റെടുക്കണം. ഇവരുടെ ഡ്യൂട്ടി സുഗമമാക്കാന്‍ ഓരോ പോലീസുകാരെയും നിയോഗിക്കും. വാഹനം തദ്ദേശ സ്ഥാപനം ലഭ്യമാക്കും.
സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ ഡ്യൂട്ടി സംബന്ധിച്ച നിര്‍ദേശങ്ങള്‍

  • സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ചുമതലപ്പെട്ട അധികാര പരിധിയിലെ കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ജനങ്ങള്‍ കൂടിച്ചേരുന്ന മറ്റ് പരിപാടികള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രോട്ടോക്കോള്‍ ലംഘനം കണ്ടാല്‍ താക്കീത് നല്‍കേണ്ടതും പോര്‍ട്ടലില്‍ രേഖപ്പെടുത്തും. നിലവില്‍ ചടങ്ങുകള്‍ നടത്തുന്നതിന് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തുറന്ന സ്ഥലത്ത് 150 പേരും, ഇന്‍ഡോര്‍ ആണെങ്കില്‍ 75 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
  • സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്ക് വേണ്ടി ബന്ധപ്പെട്ട തദ്ദേശ പരിധിയില്‍ കൊവിഡ് നിയന്ത്രണ- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും.
  • കൊവിഡ് നിയന്ത്രണ- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാഷ് പദ്ധതിയില്‍ ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് സെക്ടര്‍ ഓഫീസര്‍മാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള അധികാര പരിധിയില്‍ പ്രവര്‍ത്തിക്കും.
  • വിവിധ തലത്തിലുള്ള കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകളിലെ ഓഫീസര്‍മാരുമായി സഹകരിച്ച് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പ്രവര്‍ത്തിക്കും.
  • ജാഗ്രതാ സമിതികള്‍ കൃത്യമായി യോഗം ചേര്‍ന്ന് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
  • നിലവില്‍ കടകളും മറ്റ് സ്ഥാപനങ്ങളും രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇതിന് വിരുദ്ധമായി കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്.
  • കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഉടമസ്ഥന്‍ അടക്കമുള്ള ജീവനക്കാര്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടോ എന്നും സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതാണ്.
  • സ്ഥാപനത്തിനു മുന്നില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാവുന്നില്ല എന്നും ശാരീരിക അകലം പാലിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തുന്നതാണ്. അനുവദനീയമായ എണ്ണം ആള്‍ക്കാര്‍ മാത്രമാണ് സ്ഥാപനത്തിനുള്ളില്‍ പ്രവേശിക്കുന്നത് എന്നും ഉറപ്പു വരുത്തുന്നതാണ്.
  • ജില്ലയിലെ ദേശീയപാത, കെ.എസ്.ടിപി റോഡരികിലെ തട്ടുകടകളില്‍ പാര്‍സലായി മാത്രമേ ഭക്ഷണം വില്‍ക്കാന്‍ അനുമതിയുള്ളൂ. തട്ടുകടകളിലെ ജീവനക്കാര്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കേണ്ടതും, കടയ്ക്കു മുന്നില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമാണ്. ഈ നിര്‍ദേശത്തിന്റെ ലംഘനം കണ്ടാല്‍ നടപടിക്കായി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.
  • പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിന് താഴെ ചേര്‍ത്ത കാര്യങ്ങള്‍ പരിശോധിക്കേണ്ടതും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുന്നതുമാണ്.
    ന്മ പൊതുസ്ഥലത്ത് എല്ലാവരും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
    ന്മ റോഡുകളിലും പൊതുസ്ഥലങ്ങളിലും തുപ്പുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തി കണ്ടാല്‍ നടപടി സ്വീകരിക്കുക.
    ന്മ തദ്ദേശ സ്ഥാപന സെക്രട്ടറി, ആരോഗ്യ വകുപ്പ് എന്നിവരുമായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ കഴിയുന്നതിന് നിര്‍ദേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കി അത്തരം വ്യക്തികള്‍ അത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ആള്‍ക്കാരെ കയറ്റിക്കൊണ്ട് പോകുന്നത് അനുവദിക്കാന്‍ പാടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *