CLOSE

കോവിഡ് കാലത്തെ തെരെഞ്ഞെടുപ്പ് ജനകീയ ബോധവല്‍ക്കരണ പരിപാടിയുമായി ആരോഗ്യവകുപ്പ്

vote for democracy, vote against Covid എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് തെരെഞ്ഞെടുപ്പ് കാലത്തെ കോവിഡ് വ്യാപനം തടയാന്‍ വ്യത്യസ്തമായ ബോധവല്‍ക്കരണ വഴിയുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ബസ്റ്റാന്റുകളിലും മറ്റും ജനങ്ങളോട് കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും ശരിയുത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യുന്നതിലൂടെ വ്യത്യസ്തമായ രീതിയിലൂടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ് ശ്രമം.. ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ നടന്ന ആദ്യ പരിപാടിയില്‍ 20 ഓളം പേരാണ് ഉത്തരം പറഞ്ഞ് സമ്മാനം നേടിയത്.. ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, PHN പി.വി.ഉഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ടി.മോഹനന്‍, പി.വി.മഹേഷ് കുമാര്‍, രതീഷ്, ആശ വര്‍ക്കര്‍ ബിന്ദു.എം, നവനീത് എന്നിവര്‍ നേതൃത്വം നല്‍കി.. ജില്ലയില്‍ 5 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ഇത്തരം പ്രവര്‍ത്തനം സംഘടിപ്പിക്കാനാണ് ആരോഗ്യവകുപ് ലക്ഷ്യമിടുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *