CLOSE

വനിതാ ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും

കാസര്‍കോട്: വനിതാ ശിശു വികസന വകുപ്പ് , ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ റോസ് ആന്റ് ഡയമണ്ട് ക്യാമ്പയിന്‍ 2021 എന്ന പേരില്‍ ഈ വര്‍ഷത്തെ വനിതാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. പരിപാടിയുടെ സമാപനദിവസമായ മാര്‍ച്ച് 8 വനിതാ ദിനത്തില്‍ ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസ്, മഹിളാ ശക്തി കേന്ദ്ര, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. കരിയര്‍ ഗൈഡന്‍സ് ക്ലാസ്, പാരന്റിംഗ് ബോധവല്‍ക്കരണ ക്ലാസ്സ് മാര്‍ഷല്‍ ആര്‍ട്‌സ് പ്രദര്‍ശനം, കള്‍ച്ചറല്‍ പ്രോഗ്രാം, സെല്‍ഫ് ഡിഫന്‍സ് ഡെമോണ്‍സ്‌ട്രേഷന്‍,കുടുംബശ്രീ സ്റ്റാള്‍ തുടങ്ങിയ പരിപാടികളും, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ് ജില്ലാ കുടുംബശ്രീ മിഷന്‍, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, നിയമ സഹായം, പോലീസ് സഹായം, കൗണ്‍സിലിംഗ് സപ്പോര്‍ട്ട്, തൊഴില്‍ പരാതി പരിഹാരം തുടങ്ങിയ സേവനങ്ങള്‍ ഈ ദിവസം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *