CLOSE

പ്ലേറ്റ്‌ലെറ്റ് ദാനത്തിനു കെഎംസിസിക്ക് ദുബായ് ഗവണ്‍മെന്റിന്റെ പ്രശംസ പത്രം

ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലെഡ് ബാങ്കിലേക്ക്
ദുബായ് കെ എം സി സി കാസര്‍കോട്. ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലെഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ചു രണ്ടാംഘട്ടം 1000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യവുമായി ബ്ലെഡ് ആന്റ് പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. വിജയകരമായി പൂര്‍ത്തീകരിച്ചതിനു ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയെ ദുബായ് ഹെല്‍ത്ത് അതോറിറ്റി പ്രശംസാ പത്രം നല്‍കി ആദരിച്ചു.

അടിയന്തിര സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ത സമാഹരണം ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നസ് ബ്ലെഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദുബായിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും, അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചും ലത്തീഫാ ഹോസ്പിറ്റല്‍ ബ്ലെഡ് ഡൊനേഷന്‍ സെന്ററില്‍ വെച്ചും നടത്തിയ മെഗാ ബ്ലെഡ് ഡൊണേഷന്‍ ക്യാമ്പില്‍ നിന്നുമായി 2000 യൂണിറ്റ് രക്തം നല്‍കുകയുണ്ടായി. 6 മാസത്തിലായി പതിനഞ്ചോളം ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ നാമദേയത്തിലും യു എ ഇ യുടെ നാല്പത്തി ഒന്‍പതാം ദേശീയ ദിനത്തിന്റെ ഭാഗമായുമാണ് ക്യാമ്പ് സംഘടിപ്പിച്ചത് കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ രക്തം ദാനം നല്‍കിക്കൊണ്ടാണ് കാമ്പ്യയിന് തുടക്കം കുറിച്ചത്. നേരത്തെ 1000യുണിറ് പൂര്‍ത്തീകരിച്ചപ്പോള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക്
പ്രശംസ പത്രം. നല്‍കിയിരുന്നു കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട്
ദുബായ് ബ്ലഡ് ഡോനെഷന്‍ സെന്ററില്‍ നടന്ന ലളിതമായ
ചടങ്ങില്‍ സൂപ്പര്‍വൈസര്‍ നിമ്മി തോമസ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിക്ക് പ്രശംസ പത്രം കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ,ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി ബ്ലഡ് ഡൊണേഷന്‍ ടീം സൂപ്രവൈസര്‍ അന്‍വര്‍ വയനാട്, കിന്ഡന്‌സ് ബ്ലഡ് ഡിനേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.
നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ 2000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാകാന്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും ദുബായ് കെ എം സി സി കാറകോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികള്‍ക്കും ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ
കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
രക്തത്തിന്റെ ആവിശ്യകത നാള്‍ക്കുനാള്‍ കുടിക്കൂടി വരുന്ന സാഹചര്യത്തില്‍ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാരുണ്യ പ്രവര്‍ത്തനമാണെന്നും.
സര്‍ജ്ജറി വേളകളിലും ,പ്രസവ വേളയില്‍ ഉണ്ടാകുന്ന അമിത രക്തസ്രാവം, പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖങ്ങള്‍,രക്താര്‍ബുധം,അപകടങ്ങളില്‍ ഉണ്ടാവുന്ന രക്തചൊരിച്ചില്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലൊക്കെയും പുതിയ രക്തം അനിവാര്യമായി വരുന്നു. രക്തബാങ്കുകളില്‍ എല്ലാ ഗ്രൂപ്പില്‍ പെട്ട രക്തവും ലഭ്യമാക്കണമെങ്കില്‍ സന്നദ്ധ രക്തദാന രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി
സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ മെഡിക്കല്‍ വിങ് ചെയര്‍മാന്‍ സി എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *