CLOSE

ഒപ്പം കൂടിയ നിഴലായിരുന്നില്ല അദ്ദേഹത്തിനു മരണം.

എഴുത്തുപുര

അജ്ഞാതവും അജ്ഞേയവുമാണ് മരണത്തിന്റെ ലോകം. ഒരു ബിന്ദുവില്‍ നിന്നും കറങ്ങാന്‍ തുടങ്ങുന്ന ഘടികാര സൂചി നിലക്കുന്നതെപ്പോഴെന്ന് ശാസ്ത്രത്തിനുപോലും നിശ്ചയമില്ല. നമുക്ക് പ്രിയ്യപ്പെട്ടവര്‍ അന്തര്‍ദ്ധാനം ചെയ്യുമ്പോള്‍, സ്മരണകളും വികാരങ്ങളും അവശേഷിപ്പിച്ചിച്ച് അപ്രത്യക്ഷരാവുമ്പോള്‍ നാം ഖിന്നരായി മാറുന്നു. നമ്മില്‍ ഓരോരുത്തരേയും നിഴല്‍ പോല്‍ മരണം കൂട്ടിരിക്കുമ്പോഴും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കരികിലെത്താന്‍ മരണത്തിനു ഭയമായിരുന്നു്. ഒരു നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം മാത്രമാണ് അദ്ദേഹത്തെ തൊടാനായത്. ജീവിച്ച് കൊതി തീര്‍ത്ത, മരണത്തെ വിറപ്പിച്ചു വിട്ട അദ്ദേഹം ഒടുവില്‍ അജയ്യനും, അനശ്വരനുമാവുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അക്കിത്തം, സുഗതകുമാരി, പനച്ചൂരാന്‍, നീലപേരേൂര്‍ മധുസൂദനന്‍നായര്‍ തുടങ്ങി അരങ്ങൊഴിഞ്ഞവരുടെ പട്ടികയിലേക്ക് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കൂടി പാസ്സ് തരപ്പെടുത്തുകയായിരുന്നു. കോവിഡിനെ തോല്‍പ്പിച്ചു. ഒടുവില്‍ ന്യൂമോണിയക്ക് കീഴടങ്ങി. ഇത് നമ്മുടെ വിഷാദമിരട്ടിച്ചു. ഈ വിഷാദം മരുന്നു കൊണ്ട് മാറ്റാനാകുന്നതല്ല. മേലേ സൂചിപ്പിച്ച മഹത്വ് വ്യക്തിത്വങ്ങള്‍ മലയാളത്തിനു നല്‍കിയ ഉത്തേജനം, അഭിനയപാടവം, ഉയര്‍ന്ന ചിന്തകള്‍, വികാര തീവ്രതകള്‍ ഇവ മറക്കാനാവുന്നതല്ല. പ്രതിഭകള്‍ക്കു മരണമെല്ലെന്ന് പറയുന്നത് അതു കൊണ്ടു കൂടിയാണ്. ഏറെ നാള്‍ നമുക്ക് ഈ ദുഖം കടിച്ചമര്‍ത്തി കഴിയേണ്ടി വരും.

എപ്പോള്‍ വേണമെങ്കിലും മരണം നമുക്കരികിലെത്തിയെന്നു വരാം. അതു സംഭവിക്കില്ലെന്നു നാം മനസ്സിനെ സദാസമയം വിശ്വസിപ്പിക്കുമ്പോള്‍ തന്നെ രംഗബോധമില്ലാതെ ഏതു മാത്രയിലും മരണം പിടികൂടിയെന്നു വരാം.

അത്യാഗ്രഹങ്ങള്‍ക്കു പിന്‍പേ പോകാതെ ജീവിച്ചു തീര്‍ത്ത നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. 98ാം വയസിലും അദ്ദേഹം കര്‍മ്മോല്‍സുകനായിരുന്നു. ഊര്‍ജ്ജസ്വലനായിരുന്നു.

നമുക്കൊക്കെ ചിലപ്പോള്‍ സാധിക്കാതെ വന്ന ഭാഗ്യം, മോഹം തീരും വരെ ജീവിക്കാന്‍ അദ്ദേഹത്തിനു ഒരു നൂറ്റാണ്ടു കാലത്തോളം അവസരം ലഭിച്ചു. ഒടുവില്‍ ഓര്‍ക്കാപ്പുറത്ത് മരണം കുതിരപ്പുറത്ത് കയറി വന്നു. പല്ലില്ലാത്ത മോണ കാട്ടി, വെളുക്കെ ചിരിച്ച് ശൃംഗാര രസത്തോടെ ഒരിക്കല്‍ കൂടി ലോകത്തെ വീക്ഷിച്ച് അദ്ദേഹം കുതിരയില്‍ കയറി. തന്നെ താനാക്കിയവര്‍ക്കു നേരെ കൈവീശിക്കാണിച്ചു.

ഇന്ന് ഓര്‍മ്മമാത്രമായി മാറിയ ഉണ്ണികൃഷ്ന്‍ നമ്പൂതിരിയുടെ ജീവിതത്തെ മനോഹരമാക്കുതില്‍ അദ്ദേഹത്തിന്റെ മരണത്തിനു വരെ പങ്കുണ്ട്. കാരണം ഒരു നൂറ്റാണ്ടു കാലത്തോളം ജീവിതത്തോട് പടപൊരുതി. മരണത്തോടു ചെറുത്തു നിന്നു. മരണമുള്ളതുകൊണ്ടാണല്ലോ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും നമുക്ക് മൂല്യവത്താവുന്നത്.

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *