എഴുത്തുപുര
രണ്ടാം ലോക മഹായുദ്ധം നടക്കുന്നു. ഹിറ്റ്ലറുടെ ജര്‍മ്മനിയാണ് മുമ്പില്‍. നാസിപ്പട ജൂതന്മാരെ വകവരുത്തുകയാണ്. 70 ലക്ഷത്തില്‍പ്പരം പേരെയാണ് ഹിറ്റ്ലര്‍ കൊന്നത്. ദഹാവു എന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഗാസ് ചേമ്പറിനു വിശ്രമമുണ്ടായിരുന്നില്ല. ജൂതന്മാരെ കൊന്ന് കൊലവിളിച്ചത് രാജ്യപുരോഗതിക്കു വേണ്ടിയാണത്രെ.
ഇവിടെ ഇന്ത്യയിലടക്കം നാസികളെ ന്യായീകരിക്കുന്നവരുണ്ട്. ഫാസിസ്റ്റുകള്‍ക്ക് വലിയ ഉത്തേജനമാണ് എന്നും ഹിറ്റ്ലര്‍. ഇവിടെ, ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് മതിയായ ഒരു പ്രതിപക്ഷം പോലുമില്ലാതിടത്ത് കോണ്‍ഗ്രസ് നാമാവശേഷമായിക്കൊണ്ടിരിക്കുന്നതിനടയില് സമാനമായ ഒരു ശക്തി ഇന്ത്യയുടെ കര്‍ഷകര്‍ക്കു നേരെ തിരിയുന്നു. സുപ്രാം കോടതി ഇടപെട്ടിട്ടു പോലും പിന്തിരിയാന് കൂട്ടാക്കാത്ത ശക്തി.
തങ്ങള്‍ക്ക് ഏതിരായി വരുന്നത് രാജ്യത്തെ കര്‍ഷകരാണെങ്കിലും ഇന്ത്യക്ക് അന്നം തരുന്നവരാണെങ്കിലും ശരി, ഇന്ത്യയിലെ മഹാഭുരിപക്ഷത്തിനു സ്വയം പര്യാപ്തിയുണ്ടായാല് ഫാസിസത്തിന്റെ വേരറ്റു പോകുമെന്ന ഭയമാണ് ഭരണകൂടത്തെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
അനുദിനം വളര്‍ന്നു വരുന്ന സമരത്തെ, അതുയര്‍ത്തിവിടുന്ന ആശയങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന സ്വേച്ഛാധിപത്യത്തിന്റെ മൃഗീയ മുഖം കണ്ട് ജനാധിപത്യ വശ്വാസികള്‍ക്ക് എങ്ങനെ ഒച്ച ഒതുക്കിയിരിക്കാനാകും? എഴുത്തുകാര്ക്കെങ്ങനെ ഇരുട്ടിലൊളിക്കാനാകും?
1939 സെപ്തംബര്‍ 1 നു ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നതോടെയാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതെങ്കില്‍ ഇവിടെ ഹരിയാന, രാജസ്ഥാന്, പഞ്ചാബ് തുടങ്ങിയ കര്‍ഷക സംസ്ഥാനങ്ങള്‍ക്കെതിരെ പോരാട്ടം സംഘടിപ്പിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരും ആ വഴി സ്വീകരിക്ക്ുകയാണ്. അവര്‍ ആര്‍ജ്ജിത അഭ്യന്തര കലാപത്തിനു കോപ്പൊരുക്കുകയാണ്. ദില്ലിക്കു ചുറ്റുമിരുന്നു നഖമുരസി രസിക്കുകയാണ്.
ചങ്കിനുപിടിക്കുന്ന കര്‍ഷക ദ്രോഹ നടപടികള്‍ തിരുത്തണമെന്നു മാത്രമേ ഭക്ഷണമൊരുക്കുന്ന കര്‍ഷകര്‍ ആവശ്യപ്പെടുന്നുള്ളു. അതിനവര്‍ സ്വയം ‘അകാലി ദളുകായി’ മാറുകയായിരുന്നു.
അകാലിദള്‍ എന്നാല്‍ മരണമില്ലാത്ത സൈന്യമെന്നാണര്ത്ഥം.
അകാലിദള്‍…മരണമില്ലാത്ത സൈന്യമായി ദില്ലിയുടെ രാജവീഥികളില്‍ കര്‍ഷകര്‍ തെരുവില്‍ അന്തിയുറങ്ങുകയാ്. കൊടും തണുപ്പില്‍ ചിലര്‍ മരിച്ചു വീണു. മററു ചിലര്‍ ജീവനൊടുക്കി. എന്നിട്ടും ശക്തി ചോരാതെ അവര്‍ നിന്ന നില്പ്പില് നില്‍ക്കുകയാണ്. സര്‍ക്കാരിനെ തിരുത്താനായി സ്വയം ഹോമിക്കപ്പെടുകയാണ്.
പ്രതിഭാരാജന്‍