CLOSE

ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പുറത്ത് വിട്ടു

93ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പുറത്ത് വിട്ടു. ഏപ്രില്‍ 25ന് ആണ് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.മാങ്ക് എന്ന ചിത്രം 10 നാമനിര്‍ദ്ദേശങ്ങളുമായി പട്ടികയില്‍ തിളങ്ങി.

ഹോളിവുഡിലെ പവര്‍ കപ്പിളായ പ്രിയങ്ക ചോപ്രയും പോപ് ഗായകന്‍ നിക്ക് ജോനാസും ചേര്‍ന്നാണ് 93-ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചത്. 10 നാമനിര്‍ദ്ദേശങ്ങളുമായി മാങ്ക് മുന്നിലാണ്. ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ എന്നീ ചിത്രങ്ങള്‍ തൊട്ട് പിന്നിലുണ്ട്.

മാ റെയ്നിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷം അന്തരിച്ച നടന്‍ ചാഡ്‌വിക്ക് ബോസ്മാന്‍ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാരുടെ കഥപറയുന്ന മിനാരി മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങിയവ ഉള്‍പ്പെടെ ആറ് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധാനത്തില്‍ സ്ത്രീകളെയും അഭിനയത്തില്‍ കറുത്ത വര്‍ഗക്കാരെയും അവഗണിച്ചതിന് ഓസ്‌കര്‍ അക്കാദമി കഴിഞ്ഞ വര്‍ഷം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

ക്ലോയി ഷാവോ, എമറാള്‍ഡ് ഫെന്നല്‍ എന്നിവര്‍ നോമാഡ്ലാന്‍ഡിനും പ്രോമിസിംഗ് യങ് വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്. മികച്ച നടിക്കായുള്ള മത്സരത്തില്‍ വിയോള ഡേവിസ് , ആന്ദ്ര ഡേ, ഡാനിയേല്‍ കലൂയ , ലേക്കിത്ത് സ്റ്റാന്‍ഫീല്‍ഡ്, തുടങ്ങിയവര്‍ മുന്നിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *