CLOSE

പെരുന്നാള്‍ റിലീസായി മാലിക്; സുലൈമാന്‍ മാലികായി ഫഹദ്

മാലിക് മെയ് 13ന് റിലീസ് ചെയ്യും. സിനിമയുടെ അണിയറക്കാരാണ് റിലീസിങ് തീയതി പ്രഖ്യാപിച്ചത്.ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാന്റെ ജീവിതമാണ് മാലിക്.

ആന്‍േറാ ജോസഫ് ഫിലിം കമ്ബനിയാണ് സിനിമ നിര്‍മിക്കുന്നത്. മുപ്പത് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച മാലിക് ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രം കൂടിയാണ്.

മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മാലിക്കിനായി ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. സിനിമയ്ക്ക് വേണ്ടി ഫഹദ് 20 കിലോയോളം ഭാരമാണ് ഫഹദ് കുറച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *