കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിനു 37,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപകൂടി 4680 രൂപയായി. 1,520 രൂപയാണ് രണ്ടാഴ്ച കൊണ്ട് സ്വര്‍ണവിലയില്‍ വര്‍ധിച്ചത്. ഈയാഴ്ച മാത്രം 2.3ശതമാനം വര്‍ധനയാണുണ്ടായത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,881.65 ഡോളറായി കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.24ശതമാനം കുറഞ്ഞ് 50,270 രൂപ നിലവാരത്തിലെത്തി. ഒരു ഗ്രാം വെള്ളിയ്ക്ക് 68.20 രൂപയാണ് വില. 8 ഗ്രാമിന് 545.60 രൂപയും.