CLOSE

രണ്ട് പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ച് എന്‍ഫീല്‍ഡ് ക്ലാസിക് 350

പ്രായ ഭേദമന്യേ വാഹനപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. അതുകൊണ്ടു തന്നെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് എല്ലാക്കാലത്തും ആരാധകരേറെയാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന്റെ പരിഷ്‌കരിച്ച രണ്ട് വകഭേദങ്ങള്‍ കൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

മെറ്റലോ സില്‍വര്‍ ഓറഞ്ച് എംബെര്‍ എന്നീ നിറങ്ങളിലാണ് പുതിയ ക്ലാസിക് 350 വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്. അലോയ് വീലും ട്യൂബില്ലാത്ത ടയറും അലോയ് വീലും പുതിയ പതിപ്പുകളുടെ സവിശേഷതയാണ്.

ബൈക്ക് ബുക്ക് ചെയ്തതിനു ശേഷം ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ ബൈക്കില്‍ വരുത്താന്‍ റോയല്‍ എന്‍ഫീല്‍ഡ് സമീപകാലത്ത് അവതരിപ്പിച്ച മെയ്ക്ക് ഇറ്റ് യുവേഴ്സ് (എംഐവൈ) എന്ന സൗകര്യം പുതിയ ക്ലാസിക് 350ന്റെ പതിപ്പുകള്‍ക്കും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഷോറൂമുകളിലൂടെയും റോയല്‍ എന്‍ഫീല്‍ഡ് ആപ്പിലൂടെയും ഈ മാറ്റങ്ങള്‍ നിര്‍ദേശിക്കാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *