CLOSE

ഹീറോ സര്‍വീസ് നൂറ് രൂപയ്ക്ക്: ഉപഭോക്താക്കള്‍ക്കായി ഓഫര്‍

ഹീറോ ബൈക്കുകളുടേയും സ്‌കൂട്ടറുകളുടേയും സര്‍വ്വീസ് 100 രൂപയ്ക്ക്.10 കോടി വാഹനവില്പന എന്ന നാഴികക്കല്ലു പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഹീറോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ച് 8 വരെ നടത്തുന്ന എല്ലാ പെയ്ഡ് സര്‍വ്വീസുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഫ്രീ സര്‍വ്വീസ് കാലാവധി കഴിഞ്ഞിരിക്കുന്നവരുടെ എല്ലാ പെയ്ഡ് സര്‍വ്വീസുകള്‍ക്കും മാര്‍ച്ച് 5 മുതല്‍ 8 വരെ ഈ തുക നല്‍കിയാല്‍ മതി.

റോഡ് അസിസ്റ്റന്‍സിനും വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ടിനും 100 രൂപ വീതം ഇളവും ആഘോഷങ്ങളുടെ ഭാഗമായി ഹീറോ പ്രഖ്യാപിച്ചിട്ടുണ്ട്.തങ്ങളുടെ ഓരോ വാഹന ഉടമയ്ക്കും എന്തെങ്കിലും ഒരാനുകൂല്യം ആഘോഷങ്ങളുടെ ഭാഗമായി ലഭ്യമാകണം എന്നതിനാലാണ് അടിസ്ഥാനപരമായ ഇത്രയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഹീറോ അധികൃതര്‍ പറഞ്ഞു.
2021 ജനുവരി 21നാണ് ഇന്ത്യയില്‍ 10 കോടി വാഹനവില്പന എന്ന നാഴികക്കല്ല് ഹീറോ പിന്നിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *