വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സ്. കമ്മേഴ്സ്യല്‍ വാഹനങ്ങളുടെ വിലയാണ് 2021 ജനുവരി മുതല്‍ ഉയര്‍ത്തുക. വാഹന നിര്‍മ്മാണ സാമഗ്രികളുടെ വിലയിലെ വര്‍ധനവും മറ്റ് നിര്‍മ്മാണ ചെലവുകളും ഉയരുന്ന സാഹചര്യത്തിലാണിത്.
ബിഎസ് 6 നിബന്ധനകളും വില ഉയരാന്‍ കാരണമായി. ജനുവരി ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കും. മോഡല്‍, വേരിയന്റ്, ഇന്ധനം എന്നിവയെ അടിസ്ഥാനമാക്കിയാണ് വില വര്‍ധിപ്പിക്കുക.